ചില അവ്യക്ത രാക്കാഴ്ച്ചകൾ

Have you ever experienced an insomniac night…?
At times, though forcefully try to fall asleep, I end up surrendering, and stay awake throughout the night…
Hmm… when you are awake and the whole world is in deep sleep, you could hear unknown voices; dancing shadows in the moonlight might scare the hell out of you…
Below words are the remains of a sleepless night, I had gone through…

എനിക്കുറങ്ങാൻ കഴിയുന്നില്ല…
രാത്രി നിറഞ്ഞൊഴുകുകയാണ് ചുറ്റിലും
ജനലഴികളിലൂടെ പടർന്ന്
അകത്തേക്ക്‌ വരുന്ന നിലാവിന്റെ വള്ളികൾ
എന്റെ ചുവരുകളിൽ നിഴൽ ചിത്രങ്ങൾ തീര്‍ക്കുന്നു
ചിലപ്പോള്‍ സൌമ്യം, ചിലപ്പോള്‍ ഭീതിദം
എനിക്കുറങ്ങാൻ കഴിയുന്നില്ല…
ഇരുട്ടിന്റെ അസ്തമയമായ്…
അകലങ്ങളിലേക്ക്-
ഒഴുകി നീങ്ങുന്നൊരു കരച്ചിൽ കേൾക്കുന്നു
മധുരമാം ഓടക്കുഴൽ നാദവും ഇടയ്ക്കിടെ
കിഴക്ക് വെളിച്ചത്തിന്റെ പുനർജനി പൂർത്തിയായ്
വാടിത്തളർന്ന നിശാഗന്ധിപ്പൂക്കളുടെ മുഖങ്ങളിൽ
ഒരു ഗന്ധർവന്റെ കണ്ണുനീർ
മഞ്ഞു കണങ്ങളായ്‌ തിളങ്ങിക്കൊണ്ടിരുന്നു

For those who don’t know to read Malayalam script  , but still understand the language,  below is a converted form of the same

Title: Chila Avyaktha Raakkazchakal

Enikkurangaan kazhiyunnilla…
Raathri niranjozhukukayanu chuttilum
Janalazhikalidoode padarnnu
Akathekku varunna nilavinte vallikal
Ente chuvarukalil nizhal chithrangal theerkkunnu
Chilappol soumyam, chilappol bheethidam
Enikkurangan kazhiyunnilla…
Iruttinte asthamayamayi…
Akalangalilekku-
Ozhuki neengunnoru karachil kelkkunnu
Madhuramam odakkuzhal nadavum idaykkide
Kizhakku Velichathinte punarjani poorthiyay
Vaadithalarnna nishagandhippokkalude mukhangalil
Oru gandhravante kannuneer
Manju kanangalay thilangikkondirunnu…

Advertisements

എനിക്കൊരു വീടുണ്ട്…


എനിക്കൊരു വീടുണ്ട്

വാതിലുകളും ജനലുകളും ഇല്ലാത്തൊരു വീട്
മനസ്സ് കൊണ്ട് തറ പാകി
രക്തവും മാംസവും കൊണ്ട് ചുവരുകൾ തീർത്ത്
അസ്ഥികൾ തൂണ്‌കളാക്കി
സ്വപ്നങ്ങളാൽ  മേല്ക്കൂര കെട്ടി
ഞാൻ പണിതൊരു വീട്
എനിക്കൊരു വീടുണ്ട്
വാതിലുകളും ജനലുകളും ഇല്ലാത്ത
വെളിച്ചമില്ലാത്ത
തനിച്ചായിപ്പോയൊരു വീട് …

 

For those of my friends, who don’t know to read malayalam script  , but still understand the language(unfortunately there are a lot ;)) ,  below is a converted form of the same

Title: Enikkoru veedundu

Enikkoru veedundu
Vathilukalum janalukalum illathoru veedu
manassu kondu thara paaki
rakthavum maamsavum kondu chuvarukal theerthu
Asdhikal thoonukalaakki
swapnangalaal melkkoora ketti
njan panithoru veedu
Enikkoru veedundu
vathilukalum janalukalum illatha
velicham illatha
thanichayippoyoru veedu…